എനിക്കിത് വറുതിയുടെ കാലം...
ബാറിടങ്ങളുടെ തുലാതുടിയില്‍ നിന്നും
ജീവിതത്തിന്റെ ഇടനാഴിയിലെക്കുള്ള
മഴയോതുക്കം...
തോരാത്ത മഴയുടെ സംഗീതമില്ലാത്ത
പുലഭ്യം പറയാനോരാളില്ലാത്ത
ഗന്ധങ്ങള്‍ ഒഴിഞ്ഞ ഒരിടം...
ഇന്നലെ ഞാന്‍ തെരുവ് കിടാവ്
തെളിക്കാളില്ലാതെ മേഞ്ഞു നടന്ന്
മസ്തകത്തില്‍ ചാര്‍ത്തുന്ന കുളിര്‍
ചന്ദനവും സിന്ധൂരവുമായി
എപ്പോഴോ കൂടണഞ്ഞിരുന്നവന്‍...
പടിഞ്ഞാറ് ചുവക്കുന്നത് ഇന്നെന്റെ
കാലുകളെ തളര്‍ത്തുന്നു
വിണ്ട മണ്ണിലൂടെ കൂരയിലേക്ക്
കിതച്ചോടുകയാണ് ഞാന്‍...
ഇന്നലെ കൈയയച്ചുപോയ
അച്ഛനെപ്പോലെ മുകളില്‍ ചന്ദ്രന്‍
കളിയാക്കി ചിരിക്കുന്ന നക്ഷത്രങ്ങള്‍
ചുറ്റിലും അസ്വസ്ഥതയുടെ നിഴലുകള്‍...
രാവേറെ വൈകിയാലും കരഞ്ഞ
കണ്ണുമായി അവള്‍ ഉമ്മറത്ത്
കാത്തു നില്‍ക്കുവാനുണ്ടായിരുന്നു
ഇന്ന് നാവിനും കരളിനും വറുതി...
ക്രമമില്ലായ്മയിലെ ക്രമത്തെ
ഞാനെന്നേ സ്വീകരിച്ചിരിക്കുന്നു...
എന്നെ കെട്ടഴിച്ചു വിട്ടേക്കുക;
നനവുള്ള നിലങ്ങളിലേക്ക്.......
No comments:
Post a Comment