വാക്കുകള്‍ ഉണങ്ങുവാന്‍
ഇട്ടിരിക്കുകയാണ്
നനവുള്ള സ്വനതന്തുക്കളില്‍
വാക്കുകളടങ്ങില്ല
വാക്കുകള്‍ പേമാരിയായാല്‍
വിരസമാണ്
ഉണക്കിയെടുത്ത വാക്കുകള്‍
ചാറ്റല്‍മഴയാണ്
പുതുമണ്ണതിന്‍ ഗന്ധത്തില്‍
നീറും മുളയിടല്‍
വേദനയൂറും നെഞ്ച്ചകത്തില്‍
ഇളംതലോടല്‍
നിണമുറ്റിയ മുറിവുകളില്‍
തണു ലേപനം
ഉള്ളില്‍ കാറോഴിഞ്ഞ
തിരയനക്കം
വാക്ക് കണ്ഠത്തിലുടക്കുമ്പോള്‍
പിടച്ചിലാണ്
വാക്കുകള്‍ മുറിയുമ്പോള്‍
ഞാന്‍ പ്രണയത്തിലാണ്....
No comments:
Post a Comment